സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ പുണ്യമാസമായ കർക്കിടകത്തിൽ വർഷങ്ങളായി നടത്തിവരുന്ന രാമായണ മാസാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 6.30-ന് കെ.ജി.ഹള്ളി സ്ഥാനീയ മാതൃ-ബാലഗോകുല- യുവജന സമിതിക്കായി സമർപ്പിച്ചു.

രാമായണ ആചാര്യൻ സുബ്രഹ്മണ്യൻ പിള്ളയുടെ നേതൃത്വത്തിൽ രാമായണ പാരായണവും തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ഭജനയും സംഘടിപ്പിച്ചു. രാമായണ പാരായണം സമർപ്പിച്ചവർക്ക് സമന്വയയുടെ ഉപഹാര സമർപ്പണവും നടന്നു.

കർക്കിടക മാസത്തിലെ മുഴുവൻ ദിവസങ്ങളിലും ബെംഗളൂരുവിലെ വിവിധ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും വൈകുന്നേരം 6.30 മുതൽ രാമായണ പാരായണവും തുടർന്ന് ഭജനയും ഉണ്ടായിരിക്കും.

Related Posts