കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ ഒക്ടോബർ 4ന് ഹെന്നൂർ നവജീവൻ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ആഘോഷങ്ങൾ കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കർണാടക ഉപമുഖ്യമന്ത്രി ഡോ ജി.പരമേശ്വറും ചേർന്ന് ഉദ്ഘാടനം ചെയ്യും.
സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജ്, പി സി മോഹൻ എംപി, ബി എ ബസവരാജ് എം എൽ എ കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, മറ്റു കേരള സമാജം നേതാക്കൾ, കേരള-കർണാടക സംസ്ഥാനങ്ങളിലെ മറ്റു രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, പുലികളി, ചെണ്ടമേളം, ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്ന് സോൺ കൺവീനർ കെ എൻ രാജീവൻ, ഓണാഘോഷ കൺവീനർ സുമോജ് മാത്യു എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
വിശദ വിവരങ്ങൾക്ക് +91 99862 61530, +91 99868 94664
