കേരളസമാജം (ആർ) ബെംഗളൂരു, മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓണോത്സവ് – 2026’ ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

പ്രകാശന ചടങ്ങിൽ പ്രോഗ്രാം കൺവീനർ സനിൽകുമാർ, സോൺ ചെയർമാൻ അനിൽകുമാർ, സോൺ കൺവീനർ ലിജു, ഫിനാൻസ് കൺവീനർ പ്രസാദ് ടി.എൻ, ജോയിന്റ് ഫിനാൻസ് കൺവീനർ ജനാർദ്ധൻ നായർ, ചെയർപേഴ്സൺ ബിന്ദു സെയിൽസ് രാജ്, വനിതാ വിംഗ് കൺവീനർ അമ്പിളി സന്തോഷ് എന്നിവർ പങ്കെടുത്തു.

അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ജെയിംസ്, സന്ദീപ് കൊക്കൂൺ, ഓമന, സെഡ്രിക്, മഹേഷ് ബാബു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിംഗ് പ്രവർത്തകർ, യൂത്ത് വിംഗ് പ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി.

ഓണോത്സവ് – 2026 വിജയകരമാക്കുന്നതിനുള്ള വിവിധ പരിപാടികളും പ്രവർത്തനങ്ങളും ചടങ്ങിൽ ചർച്ച ചെയ്തു. അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമിടുന്നതായും ഭാരവാഹികൾ അറിയിച്ചു.

Related Posts