കർണാടക എസ് എസ് എൽ സി പരീക്ഷയിൽ സ്റ്റേറ്റിൽ അയ്യപ്പ എഡ്യൂക്കേഷണൽ സെന്ററിൽ നിന്നും ആറാം റാങ്ക് കരസ്ഥമാക്കിയ അങ്കിതയെ സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയും വൃന്ദാവനം ബാലഗോകുലവും ചേർന്ന് അനുമോദിച്ചു.
മാതൃസമിതി രക്ഷാധികാരി കനക മോഹൻ പൊന്നാട അണിയിക്കുകയും സ്ഥാനീയ സമിതി രക്ഷാധികാരി ഹരികുമാർ ഉപഹാരം നൽകുകയും ചെയ്തു.
മാധുരി – അനിൽ കുമാർ എന്നിവരുടെ മകളായ അങ്കിത ടെമ്പിൾ ഏരിയ വൃന്ദാവനം ബാലഗോകുലത്തിലെ പൂർവ വിദ്യാർത്ഥി ആണ്. ബാലഗോകുലം ദാസറഹള്ളി ഭാഗ് ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണൻ, സമന്വയ ദാസറഹള്ളി ഭാഗ് വൈസ് പ്രസിഡണ്ട് സജിധരൻ, ബാലഗോകുലം പ്രസിഡണ്ട് സന്ദീപ്, മാതൃസമിതി സെക്രട്ടറി അമ്പിളി, സ്ഥാനിയ സമിതി പ്രസിഡണ്ട് അനിൽ കുമാർ, ഓർഗനൈസിങ് സെക്രട്ടറി രമേശ്, സെക്രട്ടറി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.