പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ സൗജന്യ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂടി ഗവൺമെന്റ് സ്കൂളിൽവച്ച് നടത്തി. ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ചു നടന്ന മെഡിക്കൽ ക്യാമ്പിന് പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായി.
പ്രസിഡണ്ട് രമേഷ് കുമാറും ചെയർമാൻ ഡി ആർ കെ പിള്ളൈ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, ഹൂടി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. അസോസിയേഷൻ്റെ മറ്റ് ഭാരവാഹികൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം കൊടുത്തു.