ഹുളിമാവ് സാൻന്തോം പള്ളിയിൽ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ. ഫാ.തോമസ് കാട്ടു തുരുത്തിയിലിൻ്റെ അധ്യക്ഷതയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ ആമുഖ ക്ലാസും കൺവീനർ ടോമി ആലുങ്കൽ ആമുഖ പ്രഭാഷണവും നടത്തി. സന്തോം പള്ളിയിലെ പിതൃവേദി-മാതൃവേദി എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ക്ലാസുകൾക്കു ജോൺസൻ പുളിമൂട്ടിൽ, മെറിൻ മാത്യു, കോ.ഓർഡിനേറ്റർ നീന മേരി സിറിയക് എന്നിവർ നേതൃത്വം നൽകി.