എഐകെഎംസിസി – എസ്ടിസിഎച്ച് സ്നേഹസംഗമം മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. നോർക്ക ഡിവലപ്പ്മെൻ്റ് ഓഫീസർ റീസ രഞ്ജിത്ത്, നമ്മ ക്ലിനിക്ക് മെഡിക്കൽ ഓഫീസർ ഡോ.യോഗിഷ് എന്നിവർ പ്രഭാഷണം നടത്തി.
സംഘടനാ വൈസ് പ്രസിഡണ്ട് വി.കെ. നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, ബഷീർ എച്ച്എസ്ആർ, അഷ്റഫ്, ടി.സി. മുനീർ, മുസ്തഫ എന്നിവർ പ്രസംഗിച്ചു. നാസർ നന്ദി പറഞ്ഞു.