കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ കരോൾ ദിനം ആഘോഷിച്ചു. ഓൺസ്റ്റേജ് ജാലഹള്ളി പ്രസിഡണ്ട് കാവിരാജിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരെറ്റ് പുരോഹിതൻ ഫാദർ ഷിബു ജോസഫ് നന്മയുടെ ദീപം തെളിയിച്ചു. ബി.ജി.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ.സുധീപ് “മാനസിക ആരോഗ്യവും മാനസിക ശുദ്ധിയും നിത്യ ജീവിതത്തിൽ“ എന്ന വിഷയത്തെ ആസ്‌പദമാക്കി മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു. ജെനെക്സ് യൂട്ടീലിറ്റി മാനേജ്മെന്റ് ഡയറക്ടർ ജീവൻ, ചലച്ചിത്ര നിർമ്മാതാവ് പി കെ ശശീന്ദ്രവർമ്മ എന്നവർ സംസാരിച്ചു.

ഷെറിൻ, മലയാളം ക്ലാസ്സ്‌ കോ ഓർഡിനേറ്ററായ ടോം എന്നിവർ വിധി കർത്താക്കൾ ആയ ‘ബേക്ക് എ കേക്ക്’ മത്സരത്തിൽ ആര്യ അനൂപ് ഒന്നാം സമ്മാനം കരസ്ഥമാക്കി. സന്ധ്യാമോഹൻ, കുഞ്ഞുമേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സമ്മാനം കരസ്ഥമാക്കി. വിജയികൾക്ക് ജെനെക്സ് യൂട്ടീലിറ്റി മാനേജ്മെന്റ് സ്പോൺസർ ചെയ്ത ഗ്രഹോപകരണങ്ങൾ നൽകി.

ഓൺസ്റ്റേജ് പ്രവർത്തകരുടെ ക്രിസ്തീയ ഗാനലാപനത്തിൽ നിരവധി കലാകാർ അണിനിരന്നു. സെക്രട്ടറി രമേശ്‌ വണ്ടാനം നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടി പര്യവസാനിച്ചു.

Related Posts