കെ എൻ എസ്സ് എസ്സ് എം എസ് നഗർ കരയോഗം ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു
കെ എൻ എസ്സ് എസ്സ് എം എസ് നഗർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു. ചെണ്ടമേളത്തോടുകൂടി കൃഷ്ണന്മാരയും രാധമാരെയും അണിയിച്ചൊരുക്കി ശോഭായാത്ര ഹെച്ച് ആർ ബി ആർ ലെയൗട്ടിലുള്ള ഓം ശക്തി അമ്പലത്തിൽനിന്ന് ബാനസാവടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ എത്തിചെര്ന്നു. ഉറിയടിയും കോൽക്കളിയും കുട്ടികൾക്കും മാധുരവും പ്രസാദവും നൽകി ശോഭായാത്ര അവസാനിച്ചു.
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം; മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ
സ്കൂളിലെ പ്രഭാതഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച കേസിൽ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി. അറുമുഖത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ആലമ്മാൾ സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു. അടുത്തിടെ ആലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്കൂളിൽ കുട്ടികൾക്ക് നൽകാനിരുന്ന സാമ്പാറിൽ വിഷം കലർത്താൻ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഉപയോഗിക്കുകയായിരുന്നു. പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടിയെ
ബെംഗളൂരു മെട്രോയ്ക്ക് പുതിയ ട്രെയിനുകൾ; പഴയ ട്രെയിനുകൾക്ക് സമഗ്ര അറ്റകുറ്റപ്പണി
ബെംഗളൂരു: യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ നമ്മ മെട്രോയുടെ സർവീസ് ശേഷി വർധിപ്പിക്കുന്നതിനൊപ്പം പഴയ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കും വഴിയൊരുങ്ങുന്നു. പുതിയ ട്രെയിൻ സെറ്റുകൾ സർവീസിൽ എത്തുന്നതോടെ 15 വർഷത്തോളം പഴക്കമുള്ള ട്രെയിനുകൾ ഘട്ടംഘട്ടമായി മിഡ്-ലൈഫ് ഓവർഹോളിന് വിധേയമാക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (BMRCL) നീക്കം. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 57 ആറ് കോച്ച് ട്രെയിൻ സെറ്റുകളാണ് സർവീസ് നടത്തുന്നത്. ഓരോ ട്രെയിനും പ്രതിദിനം ശരാശരി
മദർ തെരേസ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
മദർ തെരേസ കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം യലഹങ്ക സ്പ്രിംഗ് ഡെയിൽ ഫാമിൽ (Spring Dale Farm) വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കായിക വിനോദങ്ങളും സംഘടിപ്പിച്ചു.
വാൾമാർക് സിറ്റിവില്ലിലെ മലയാളി കൂട്ടായ്മ ഓണാഘോഷം ‘ഓണവിൽ-2026’ സംഘടിപ്പിച്ചു
ബന്നാർഘട്ട റോഡിൽ ഹുളിമാവുവിലുള്ള വാൾമാർക് ബിൽഡേഴ്‌സിൻ്റെ വില്ലമെന്റ്റ് പ്രോപ്പർട്ടി ആയ വാൾമാർക് സിറ്റിവിൽ കമ്മ്യൂണിറ്റിയിൽ മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ‘ഓണവിൽ-2026’ ഓഗസ്റ്റ് 29, 30 തീയ്യതികളിയായി ആഘോഷിച്ചു. റിഥം ഓഫ് കേരള അവതരിപ്പിച്ച തെയ്യം ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി. കേരള സ്റ്റൈൽ തട്ടുകടയും, കുട്ടികളുടെ താലപ്പൊലിയും, മാവേലിക്കൊപ്പം വന്ന കഥകളി രൂപവും മലയാളികൾക്കും മറ്റുള്ള റെസിഡൻസിനും ഒരുപോലെ പുതുമയായി. കൂടാതെ ഡിജെ, ചെണ്ടമേളം, റെസിഡൻസ് അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ,
അങ്കമാലിയിൽ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘവും അങ്കമാലി പൊലീസും ചേർന്ന് പിടികൂടി. ആലപ്പുഴ പറവൂർ സ്വദേശികളായ പ്രവീൺ ദാസ്, ചാൾസ് ഡെന്നിസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അങ്കമാലി അങ്ങാടിക്കടവ് സിഗ്നൽ ജങ്ഷന് സമീപം ഇവർ സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. കറുകുറ്റി വരെ
ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു
കെ എൻ എസ് എസ് ദാസറഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു. താലപ്പൊലിയുടേയും ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോടുകൂടി ദാസറഹള്ളിയെ അക്ഷരാർത്ഥത്തിൽ അമ്പാടി ആക്കിക്കൊണ്ട് കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തി ദാസറഹള്ളി സന്തോഷ്നഗർ 7th ക്രോസ്സിലുള്ള കെ എൻ എസ് എസ് ഓഫീസിൽ (മന്നം സദനം) നിന്നും വൈകിട്ട് 5.30ന് ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈൻ റോഡ് വഴി 7 മണിയോടുകൂടി ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയോടുകൂടി
കടം തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി ആക്രമിച്ചു; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ
കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് യുവതിയെ മർദിക്കുകയും വസ്ത്രം അഴിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയിൽ ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികളടക്കം രേഷ്മ ബാനു, നസാത്ത്, രേഷ്മയുടെ ഭർത്താവ് സുഹൈൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലാണ് സംഭവം. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. രണ്ട് വർഷം മുമ്പ് പരാതിക്കാരി നസാത്ത് ബീഗത്തിൽ നിന്ന് 50,000
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി; ചെയർമാൻസ് ക്ലബ്ബിനെതിരെ നടപടി; ബെംഗളൂരുവിലെ നിരവധി പിജികൾക്കും നോട്ടിസ്
നഗരത്തിലെ ഭക്ഷ്യശാലകളിലും താമസസ്ഥലങ്ങളിലെ അടുക്കളകളിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധന ശക്തമാക്കി. സഹകരണനഗറിലെ ചെയർമാൻസ് ക്ലബ്ബിൻ്റെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ 40 കിലോ കാലാവധി കഴിഞ്ഞ മുളക്, ശരിയായ ലേബലില്ലാത്ത ഭക്ഷ്യവസ്തുക്കൾ, നിരോധിത കൃത്രിമ നിറങ്ങൾ എന്നിവ കണ്ടെത്തി. അടുക്കളയിലെ ശുചിത്വവും ഭക്ഷ്യസംഭരണ രീതികളും ഗുരുതരമായി വീഴ്ചയുണ്ടായിരുന്നതായി അധികൃതർ കണ്ടെത്തി. തുടർന്ന് അടുക്കള അടച്ചുപൂട്ടി സീൽ ചെയ്തു. 5 കിലോ ബ്രെഡ് ക്രംബ്സിലും 2 കിലോ സജീര ഉൽപ്പന്നങ്ങളിലും നിർബന്ധമായ ലേബലിംഗ്
ബെംഗളൂരു–മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം ഇന്ന്; 363 കിലോമീറ്റർ 8 മണിക്കൂർ 20 മിനിറ്റിൽ
യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു–മംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണയോട്ടം ഇന്ന് നടക്കും. 16 കോച്ചുകളുള്ള ട്രെയിൻ യശ്വന്തപുരയിൽ നിന്ന് മംഗളൂരു സെൻട്രൽ വരെയാണ് പരീക്ഷണയോട്ടം നടത്തുന്നത്. യശ്വന്തപുരയിൽ നിന്ന് രാവിലെ 6.05ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.25ന് മംഗളൂരു സെൻട്രലിൽ എത്തും. 363 കിലോമീറ്റർ ദൂരം 8 മണിക്കൂർ 20 മിനിറ്റിലാണ് പരീക്ഷണയോട്ടത്തിൽ ട്രെയിൻ പിന്നിടുക. മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 3ന് മടങ്ങുന്ന ട്രെയിൻ രാത്രി 11ന്