കെപിസിസി അധ്യക്ഷ നിയമനം; രാഹുൽ ഗാന്ധിയുമായി വി ഡി സതീശൻ നാളെ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
Kerala
0 min read
3.4k

കെപിസിസി അധ്യക്ഷ നിയമനം; രാഹുൽ ഗാന്ധിയുമായി വി ഡി സതീശൻ നാളെ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

സെപ്റ്റംബർ 6, 2026
0

കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കോൺഗ്രസ് ദേശീയ നേതൃത്വം വിളിച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്ന് വൈകീട്ട് ഡൽഹിയിലെത്തും. കോൺഗ്രസ് മുഖ്യമന്ത്രിമാരെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെയും ഉൾപ്പെടുത്തി രാഹുൽ ഗാന്ധിയാണ് യോഗം

Continue Reading
ജപ്പാനിൽ ട്രെയിൻ തട്ടി ഇരിട്ടി സ്വദേശിനിയായ 22കാരിക്ക് ദാരുണാന്ത്യം
World
0 min read
3.1k

ജപ്പാനിൽ ട്രെയിൻ തട്ടി ഇരിട്ടി സ്വദേശിനിയായ 22കാരിക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 6, 2026
0

ജപ്പാനിൽ ജോലി ചെയ്തുവരികയായിരുന്ന ഇരിട്ടി സ്വദേശിനിയായ 22കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ വി. ദേവികയാണ് മരിച്ചത്. ജപ്പാനിലെ കമിഗഹാരയിലാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20ഓടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ദേവിക ജപ്പാനിലെത്തിയത്.

Continue Reading
ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിന് പുതിയ കരാറുകൾ; രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ
Karnataka
0 min read
3.6k

ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിന് പുതിയ കരാറുകൾ; രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ

സെപ്റ്റംബർ 6, 2026
0

നഗരത്തിലെ മാലിന്യ ശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതിയ കരാറുകൾ രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ. 33 പാക്കേജുകളിൽ 21 എണ്ണത്തിനുള്ള പുതിയ കരാറുകളാണ് ആദ്യം നടപ്പാക്കുന്നത്. പുതിയ സംവിധാനത്തിൽ നിലവിലെ ഓട്ടോ ടിപ്പറുകൾക്ക് പകരം മൂന്ന് ടൺ ശേഷിയുള്ള ജിപിഎസ് സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കും. നഗരത്തിലെ 28 നിയമസഭാ മണ്ഡലങ്ങളിലും വീടുകളിൽ നിന്ന് നേരിട്ട് മാലിന്യം ശേഖരിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ്

Continue Reading
തൃശൂരിൽ വീണ്ടും ദുരന്തം; കാറിടിച്ച് ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ചു
Kerala
0 min read
3.2k

തൃശൂരിൽ വീണ്ടും ദുരന്തം; കാറിടിച്ച് ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ചു

സെപ്റ്റംബർ 6, 2026
0

കൈപ്പമംഗലത്ത് എട്ടുപേർ മരിച്ച വാഹനാപകടത്തിൻ്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും ദാരുണ അപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ദമ്പതികളും ഇവരുടെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയിലെ താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്‌ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ–കുന്നംകുളം പാതയിൽ ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്തുനിന്ന് വീട്ടിലേക്ക്

Continue Reading
കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിന് മുന്നിൽ ‘Tr’; പ്രഖ്യാപനവുമായി ഡികെ ശിവകുമാർ
Karnataka
1 min read
3.0k

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിന് മുന്നിൽ ‘Tr’; പ്രഖ്യാപനവുമായി ഡികെ ശിവകുമാർ

സെപ്റ്റംബർ 5, 2026
0

കർണാടകയിലെ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr’ എന്ന പ്രിഫിക്സ് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചു. അധ്യാപകരുടെ സമൂഹത്തിനുള്ള സംഭാവനകൾക്ക് ആദരം നൽകുന്നതിൻ്റെ ഭാഗമായാണ് അധ്യാപക ദിനത്തിൽ പ്രഖ്യാപനം നടത്തിയത്. ഡോക്ടർമാർക്ക് ‘Dr’, എൻജിനീയർമാർക്ക് ‘Er’, പ്രൊഫസർമാർക്ക് ‘Prof’ തുടങ്ങിയ പ്രൊഫഷണൽ പ്രിഫിക്സുകൾ ഉപയോഗിക്കുന്നതിന് സമാനമായാണ് അധ്യാപകർക്ക് ‘Tr’ അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒരു കോടിയിലധികം അധ്യാപകരുണ്ടെന്നും അതിൽ ഏകദേശം 4.5 ലക്ഷം പേർ കർണാടകയിലാണെന്നും ശിവകുമാർ പറഞ്ഞു. രാജ്യത്തെ ഭാവിതലമുറയുടെ

Continue Reading
സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോൺ കുടുംബസംഗമം സെപ്റ്റംബർ 27ന്
Association News
1 min read
3.4k

സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോൺ കുടുംബസംഗമം സെപ്റ്റംബർ 27ന്

സെപ്റ്റംബർ 5, 2026
0

സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോണിൻ്റെ ‘കുടുംബസംഗമം–2026’ സെപ്റ്റംബർ 27ന് ജാലഹള്ളി വെസ്റ്റിലെ ശബരി നഗറിലുള്ള ശബരി സ്കൂൾ കലാമന്ദിരം ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.30ന് കായിക മത്സരങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഉച്ചയ്ക്ക് ഒന്നിന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. തുടർന്ന് രണ്ടിന് വിവിധ കലാപരിപാടികൾ അരങ്ങേറും. സുവർണ്ണ കർണ്ണാടക കേരള സമാജം സംസ്ഥാന-ജില്ലാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും. കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിലേക്ക് എല്ലാവരെയും സ്വാഗതം

Continue Reading
DBTA 2026-ലെ വിവർത്തന പുരസ്കാരത്തിന്  ‘സുളുന്ധീ’ തിരഞ്ഞെടുക്കപ്പെട്ടു; സെപ്റ്റംബർ 26ന് പുരസ്കാര സമർപ്പണം
Karnataka
1 min read
3.0k

DBTA 2026-ലെ വിവർത്തന പുരസ്കാരത്തിന് ‘സുളുന്ധീ’ തിരഞ്ഞെടുക്കപ്പെട്ടു; സെപ്റ്റംബർ 26ന് പുരസ്കാര സമർപ്പണം

സെപ്റ്റംബർ 5, 2026
0

ദ്രാവിഡ ഭാഷാ വിവർത്തകരുടെ സംഘടനയായ Dravida Bhasha Translators Association (DBTA) പ്രതിവർഷം നൽകിവരുന്ന പ്രതിഷ്ഠിത DBTA വിവർത്തന പുരസ്കാരം – 2026 ന് ഈ വർഷം തമിഴ് മൂലകൃതിയായ ‘സുളുന്ധീ’ എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത തമിഴ് കവിയും എഴുത്തുകാരനുമായ മുത്തുനാഗു രചിച്ച ‘സുളുന്ധീ’ എന്ന നോവൽ തെലുങ്കിലേക്ക് മികവോടെ വിവർത്തനം ചെയ്ത ബൊള്ളി രാമസ്വാമി രഘുപതിയുടെ വിവർത്തന കൃതിക്കാണ് ഈ വർഷത്തെ പുരസ്കാരം. മൂലകൃതിയുടെ ആശയം, ഭാഷയുടെ

Continue Reading
എൻ.എസ്.എസ്. കർണാടകയുടെ ‘സ്നേഹസംഗമം-2026’ സെപ്റ്റംബർ 20ന്
Association News
1 min read
3.5k

എൻ.എസ്.എസ്. കർണാടകയുടെ ‘സ്നേഹസംഗമം-2026’ സെപ്റ്റംബർ 20ന്

സെപ്റ്റംബർ 5, 2026
0

എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ സെപ്റ്റംബർ 20ന് വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. എൻ.എസ്.എസ്. കർണാടകയുടെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ സാംസ്കാരിക-സാമൂഹിക സംഗമമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവാതിര മത്സരം, പൊതുസമ്മേളനം, വിവിധ സാംസ്കാരിക പരിപാടികൾ, മൊമെന്റോ വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് 5 മണിക്ക് ശേഷം സിത്താനി ഭജൻസ് പ്രത്യേക പരിപാടി അവതരിപ്പിക്കും. ഉച്ചയ്ക്ക് 1

Continue Reading
അധ്യാപകർ അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുന്നു: പി.എം.അബ്ദുൽ ലത്തീഫ് ഹാജി
Association News
0 min read
3.3k

അധ്യാപകർ അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുന്നു: പി.എം.അബ്ദുൽ ലത്തീഫ് ഹാജി

സെപ്റ്റംബർ 5, 2026
0

അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തെ ചലിപ്പിക്കുകയും തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ വെളിച്ചം പകർന്നു നൽകുകയും ചെയ്യുന്ന അനുഗ്രഹീതമായ അധ്യാപനത്തിനായി ജീവിതത്തെ സമർപ്പിക്കപ്പെട്ടവരാണ് അധ്യാപകരെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു.സംഘടനക്ക് കീഴിൽ മൈസൂർ റോഡിൽ പ്രവർത്തിക്കുന്ന ക്രസ്ൻ്റ് സ്‌കൂളിൽ നടന്ന അധ്യാപക ദിനാചരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി അധ്യക്ഷതയും സുബൈർ കായക്കൊടി അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും നിർവ്വഹിച്ചു . പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ

Continue Reading
വിസ്മയ മോഹൻലാലിൻ്റെ ‘തുടക്കം’ ഒടിടിയിലേക്ക്; റിലീസ് സെപ്റ്റംബർ 18 മുതൽ
Entertainment
0 min read
3.6k

വിസ്മയ മോഹൻലാലിൻ്റെ ‘തുടക്കം’ ഒടിടിയിലേക്ക്; റിലീസ് സെപ്റ്റംബർ 18 മുതൽ

സെപ്റ്റംബർ 5, 2026
0

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ചെന്ന പ്രത്യേകതയോടെ ശ്രദ്ധ നേടിയ ‘തുടക്കം’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറാണ് ചിത്രത്തിൻ്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ‘തുടക്കം’

Continue Reading