കെ എൻ എസ് എസ് ദാസറഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു. താലപ്പൊലിയുടേയും ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോടുകൂടി ദാസറഹള്ളിയെ അക്ഷരാർത്ഥത്തിൽ അമ്പാടി ആക്കിക്കൊണ്ട് കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തി ദാസറഹള്ളി സന്തോഷ്നഗർ 7th ക്രോസ്സിലുള്ള കെ എൻ എസ് എസ് ഓഫീസിൽ (മന്നം സദനം) നിന്നും വൈകിട്ട് 5.30ന് ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈൻ റോഡ് വഴി 7 മണിയോടുകൂടി ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയോടുകൂടി അവസാനിച്ചു.
ദാസറഹള്ളി എം എൽ എ മുനിരാജു വിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ശോഭായാത്രക്ക് കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ്, വൈസ് ചാെയർമാൻ ജി മോഹന കുമാർ, ബോർഡ് ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ജോ.സെക്രട്ടറി സി.ജി. ഹരികുമാർ, ദാസറഹള്ളി കരയോഗം പ്രസിഡണ്ട് വിജയൻ പിള്ള, ജോ.സെക്രട്ടറി രമേശൻ, ബോർഡ് മെമ്പർ ആർ.അനിൽ, ട്രഷറർ ടി.പി.രാജേഷ്, കൺവീനർ പി.കെ.കൃഷ്ണകുമാർ, മഹിളാ വിഭാഗം പ്രസിഡണ്ട് രജനി ശ്രീനിവാസ്, സെക്രട്ടറി സുജിത സുരേഷ്, ട്രഷറർ അംബിക അയ്യപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.