ബന്നാർഘട്ട റോഡിൽ ഹുളിമാവുവിലുള്ള വാൾമാർക് ബിൽഡേഴ്‌സിൻ്റെ വില്ലമെന്റ്റ് പ്രോപ്പർട്ടി ആയ വാൾമാർക് സിറ്റിവിൽ കമ്മ്യൂണിറ്റിയിൽ മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ‘ഓണവിൽ-2026’ ഓഗസ്റ്റ് 29, 30 തീയ്യതികളിയായി ആഘോഷിച്ചു.
റിഥം ഓഫ് കേരള അവതരിപ്പിച്ച തെയ്യം ഇത്തവണത്തെ ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി. കേരള സ്റ്റൈൽ തട്ടുകടയും, കുട്ടികളുടെ താലപ്പൊലിയും, മാവേലിക്കൊപ്പം വന്ന കഥകളി രൂപവും മലയാളികൾക്കും മറ്റുള്ള റെസിഡൻസിനും ഒരുപോലെ പുതുമയായി.
കൂടാതെ ഡിജെ, ചെണ്ടമേളം, റെസിഡൻസ് അവതരിപ്പിച്ച കലാപരിപാടികൾ, ഓണസദ്യ, റെസിഡൻസ് ഒരുക്കിയ പൂക്കളം എന്നിവയും ഉണ്ടായിരുന്നു.



