യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കാനുള്ള പുതിയ പ്രീമിയം സേവനവുമായി ബെംഗളൂരു വിമാനത്താവളം. ‘കെയർ ബൈ ബിഎൽആർ’ എന്ന പേരിലാണ് സേവനം ആരംഭിക്കുന്നത്.പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ വീട്ടിലെത്തി ബാഗേജ് ശേഖരിച്ച് വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരൻ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ ബാഗേജ് ടെർമിനലിൽ എത്തിച്ചേരും.

സേവനത്തിനായി 5,000 രൂപ വരെ അധികമായി ഈടാക്കും. റോൾസ് റോയ്‌സ് ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന പ്രീമിയം പാക്കേജിന് 50,000 രൂപ വരെ ചെലവാകും. വിമാനയാത്രയുടെ സമയം അടുത്തതായി യാത്രക്കാരനെ വീട്ടിൽ വിളിച്ചറിയിക്കുന്നതോടെയാണ് സേവനം ആരംഭിക്കുന്നത്. തുടർന്ന് ഡ്രൈവർ വീട്ടിലെത്തി യാത്രക്കാരനെ വാഹനത്തിൽ വിമാനത്താവളത്തിലെത്തിക്കും. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി നേരിട്ട് ബോർഡിങ് ഗേറ്റിലെത്താനുള്ള സൗകര്യവും സേവനത്തിലുണ്ടാകും

24 മണിക്കൂറും ലഭ്യമാകുന്ന സേവനം ബെംഗളൂരു വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ‘BLR Pulse’ ആപ്പ് വഴിയോ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുള്ള കിയോസ്കുകൾ വഴിയോ ബുക്ക് ചെയ്യാം.

Related Posts