മൈസൂരു ദസറയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കർണാടക സർക്കാർ. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്കാണ് ക്ഷണം നൽകുക.
മുഖ്യമന്ത്രിമാർക്ക് ക്ഷണക്കത്ത് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഒക്ടോബർ 11ന് ആരംഭിക്കുന്ന മൈസൂരു ദസറ ആഘോഷങ്ങൾ ഒക്ടോബർ 21ന് വിജയദശമി ദിനത്തിൽ സമാപിക്കും.
ദസറയുടെ ഭാഗമായി എയർ ഷോ സംഘടിപ്പിക്കുന്നതിനുള്ള നിർദേശവും പരിഗണനയിലുണ്ട്. എയർ ഷോ സംബന്ധിച്ച നിർദേശം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച ചെയ്യുമെന്നും ശിവകുമാർ വ്യക്തമാക്കി.