വിനായക ചതുർഥി ആഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കർണാടക ആർടിസി 2,400 സ്പെഷൽ ബസ് സർവീസുകൾ നടത്തും. സെപ്റ്റംബർ 12 മുതൽ 14 വരെ കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ വിവിധ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലേക്കുമാണ് അധിക സർവീസുകൾ. വിനായക ചതുർഥി അവധിക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവിലെ ശാന്തിനഗർ, മജസ്റ്റിക്, സാറ്റലൈറ്റ് ബസ് ടെർമിനലുകളിൽ നിന്നായിരിക്കും പ്രധാനമായും സ്പെഷൽ ബസുകൾ സർവീസ് നടത്തുക. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.വെബ്സൈറ്റ്: ksrtc.kamataka.gov.in