കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. ഒരു വയസുള്ള കുഞ്ഞിൻ്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് മാതാപിതാക്കളുടെ ആരോപണം. കോഴിക്കോട് സ്വദേശിനി അഞ്ജു വിനീഷാണ് പരാതിക്കാരി. പ്രസവത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് സൂചി കുഞ്ഞിൻ്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഏകദേശം ഒരു വർഷത്തോളം കുഞ്ഞ് ഇതുമൂലം വേദന അനുഭവിച്ചിരുന്നുവെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ശരീരത്തിൽനിന്ന് സൂചി പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

Related Posts