കരുത്തും ആവേശവും സൗഹൃദവും ഒരുമിക്കുന്ന കല വെൽഫെയർ അസോസിയേഷൻ്റെ ജനകീയ സൗഹൃദ കമ്പവലി മാമാങ്കം സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9 മണി മുതൽ മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറും. കലയുടെ വിവിധ മേഖലകളിൽ നിന്നുള്ള കരുത്തുറ്റ ടീമുകളാണ് ഇത്തവണ കമ്പവലിയിൽ മാറ്റുരയ്ക്കുന്നത്. പീനിയ, മാഗഡി റോഡ്, വൈറ്റ്ഫീൽഡ്, ദാസരഹള്ളി, നിലമംഗല, മത്തിക്കരെ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ടീമുകൾ കൊമ്പുകോർക്കുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പ്.
കരുത്തും കൂട്ടായ്മയും ഒരുപോലെ പരീക്ഷിക്കപ്പെടുന്ന കമ്പവലി മാമാങ്കത്തിൽ ആരാണ് കലയുടെ കമ്പവലി രാജാക്കന്മാരാകുക എന്ന ആകാംക്ഷയിലാണ് കായികപ്രേമികൾ.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 4ന് നടക്കുന്ന കലയുടെ ഓണോത്സവം 2026ൻ്റെ വേദിയിൽ വിതരണം ചെയ്യും.