വ്രതശുദ്ധിയുടെ നാളുകളിൽ വിശ്വാസികൾക്ക് ആത്മീയ ചൈതന്യവും ഒത്തുചേരലിൻ്റെ ആവേശവും പകർന്ന് എഐകെഎംസിസി മജെസ്റ്റിക് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാനവികതയുടെയും സഹോദര്യത്തിൻ്റെയും സന്ദേശം വിളിച്ചോതിയ സംഗമം ഹോട്ടൽ ചേതൻ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിലാണ് നടന്നത്.

കെപിസിസി പ്രസ് സെക്രട്ടറി എം.എ. അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശപ്പറിയാത്തവർ വിശപ്പിൻ്റെ വിലയറിയുന്ന പുണ്യനാളുകളാണ് റമദാൻ എന്നും, സഹജീവികളോടുള്ള കാരുണ്യവും കരുതലും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

എഐകെഎംസിസി ബംഗളൂരു പ്രസിഡണ്ട് ടി.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് യോഗം നിയന്ത്രിച്ചു. എം.പി.ആദം മുൽസി, സിദ്ധീഖ് റൗണ്ട് വേൾഡ് എന്നിവർ മുഖ്യാതിഥിയായിരുന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ പ്രസിഡണ്ട് എം.കെ. അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു.

ട്രഷറർ നാസർ നീലസാന്ദ്ര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കമ്മനല്ലി, അബ്ദുള്ള മാവള്ളി, ടി.സി. മുനീർ എന്നിവർ ആശംസകൾ നേർന്നു. സയ്യിദ് ഹുസൈൻ തങ്ങൾ, ഷാജി വി.പി., നൗഷാദ് കെ., റഫീഖ് എഫ്.ബി.സി., ഇസ്ഹാക്ക്, ഹമീദ് ചാലിശ്ശേരി, റഫീഖ് ചാവശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി സയ്യിദ് വി.എം. നന്ദി രേഖപ്പെടുത്തി.

Related Posts