രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 2,763.50 രൂപയായി. ഡൽഹിയിൽ 2,747.50 രൂപയാണ് പുതിയ നിരക്ക്. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ മാസം ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 200 രൂപയിലേറെ കുറവ് വരുത്തിയിരുന്നു. ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് അന്ന് കുറച്ചത്. ഇതോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആശ്വാസമായിരുന്നു.
കഴിഞ്ഞ മാസത്തെ പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

ജൂലൈ മാസത്തിലും വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ വില കുറച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ തുടർച്ചയായി മാറ്റമില്ലാതെ തുടരുകയാണ്.

Related Posts