ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മുഖ്യമന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ഗവർണറോട് ആ​വ​ശ്യ​പ്പെട്ടു. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​തു​കൊ​ണ്ട് ത​ന്നെ ടി​വി​കെ​യ്ക്ക് ത​ന്നെ​യാ​ണ് നി​ല​വി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​തെ​ന്നും ഒ​മ​ർ അ​ബ്ദു​ള്ള വ്യക്തമാക്കി.

“ഒ​രു പാ​ർ​ട്ടി​ക്കും ഭൂ​രി​പക്ഷ​ത്ത​മി​ല്ലാ​ത്ത സാ​ഹ​ച്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കേ​ണ്ട​ത്. വി​ജ​യ് ആ​ദ്യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്ക​ട്ടെ. എ​ന്നി​ട്ട് സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ട്ടെ. എ​ന്നി​ട്ടും ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ങ്കി​ൽ സ്വാ​ഭാ​വി​ക​മാ​യി രാ​ജി​വ​യ്ക്കേ​ണ്ടി വ​രും. പ​ല​ത​വ​ണ​യാ​യി ഇ​ത് ത​ന്നെ​യാ​ണ് സു​പ്രീം​കോ​ടി പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​തി​സ​ന്ധി സ​മ​യ​ത്ത് പ​റ​ഞ്ഞി​ട്ടു​ള്ള​ത് ഒ​മ​ർ അ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്നാ​ട്ടി​ൽ ടി​വി​കെ​യാ​ണ് തിരഞ്ഞെടുപ്പിൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. ടി​വെ​ക​യ്ക്ക് 108 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന ഡി​എം​കെ​യ്ക്ക് 57 സീ​റ്റും അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47 സീ​റ്റു​മാ​ണ് ല​ഭി​ച്ച​ത്. 118 സീ​റ്റു​ക​ളാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.

Related Posts