ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനിടെ 5 യുദ്ധ വിമാനങ്ങളക്കം പാക്കിസ്ഥാന്റെ 6 വിമാനങ്ങൾ തകർത്തെന്ന് വ്യോമസേന മേധാവി എയർമാർഷൽ എ. പി.സിംഗ്. 5 യുദ്ധ വിമാനങ്ങൾ കൂടാതെ പാക്കിസ്ഥാൻ്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകർത്തിട്ടുള്ളതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു.
പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കിൽ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്. വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ ബംഗളുരുവിൽ നടന്ന ഒരു പരിപാടിയിലാണ്. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.