മാനസികപ്രശ്‌നം നേരിടുന്ന മകനുമൊത്ത് കെട്ടിടത്തിൻ്റെ മുകളിൽനിന്ന് ചാടി യുവതി ജീവനൊടുക്കി. സാക്ഷി ചൗള(37)യും മകൻ ദക്ഷ(11)മാണ് മരിച്ചത്. നോയ്‌ഡയിലെ ഏയ്സ് സിറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. ഫ്ളാറ്റിൻ്റെ 13-ാം നിലയിൽനിന്ന് ചാടുകയായിരുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റായ ദർപൺ ചൗളയാണ് സാക്ഷിയുടെ ഭർത്താവ്. ”ഞങ്ങൾ ഈ ലോകത്തോടു വിടപറയുകയാണ്. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ കാരണം നിങ്ങളുടെ ജീവിതം നശിക്കാൻ പാടില്ല. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല.” സാക്ഷി ആത്മഹത്യക്കുറിപ്പിലെഴുതി.

താൻ, സംഭവം നടക്കുന്ന സമയത്ത് മറ്റൊരു മുറിയിലായിരുന്നെന്നും കരച്ചിൽ കേട്ടിരുന്നുവെന്നും ദർപൺ പോലീസിനോടു പറഞ്ഞു. ശബ്ദം കേട്ട് ബാൽക്കണിയിലെത്തി നോക്കിയപ്പോൾ ഭാര്യയെയും മകനെയും നിലത്ത് വീണുകിടക്കുന്നതാണു കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Posts