വരുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിലും മത്സരിക്കാൻ തൻ്റെ പാർട്ടി തയ്യാറാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. സഖ്യത്തിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് തേജസ്വി യാദവിൻ്റെ പ്രഖ്യാപനം.

മുസാഫർപൂരിലെ കാന്തിയിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു തേജസ്വി. പ്രസംഗത്തിൽ ആർജെഡി നേതാവും തൻ്റെ പിതാവുമായ ലാലു പ്രസാദ് യാദവിൻ്റെ രാഷ്ട്രീയ പാരമ്പര്യം ഓർമ്മിപ്പിച്ച തേജസ്വി യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുകയും ചെയ്തു.

Related Posts