ഗാന്ധിജയന്തിയും വാരാന്ത്യ അവധിയും കണക്കിലെടുത്തുള്ള അധിക യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.

എസ്എംവിബി–തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് 12.40നാണ് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര. പാലക്കാട്, കോട്ടയം വഴിയായിരിക്കും സർവീസ്.

എസ്എംവിബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 4.10ന് കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

Related Posts