ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഹാട്രിക് സ്വർണം
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിലെ കോമ്പൗണ്ട് ഇനത്തിൽ ഇന്ത്യയ്ക്ക് ഹാട്രിക് സ്വർണം. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിലും സ്വർണം നേടിയതോടെയാണ് ഇന്ത്യ മൂന്ന് സ്വർണത്തിലെത്തിയത്. ഫൈനലിൽ ചൈനയെ 238–237 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കുശാൽ, സാഹിൽ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം പത്തായി. നേരത്തെ മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിലും വനിതാ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ
കേരള സമാജം മംഗളൂരുവിൻ്റെ വാർഷിക പൊതുയോഗം നടന്നു
കേരള സമാജം (രജി.), മംഗളൂരുവിൻ്റെ 2025–2026 വർഷത്തെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 27-ന് സമാജം പ്രസിഡണ്ട് ടി.കെ.രാജൻ്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ സമാജം സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സമാജം സംഘടിപ്പിച്ച വിവിധ സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ട്രഷറർ പി.രാജൻ 2025–2026 വർഷത്തെ കണക്കുകളും ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും
മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ; എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവിൽ നിന്ന്
മട്ടന്നൂരിൽ എംഡിഎംഎ കൈവശം വച്ചെന്ന കേസിൽ രണ്ട് ഡോക്ടർമാരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പുതുപ്പൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.സിദ്ധിഖിൻ്റെ മകൻ ഡോ.എച്ച്.എ.ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂലിബസാറിലെ സദ്മം വീട്ടിൽ സി.പത്മനാഭൻ്റെ മകൻ ഡോ.സി.പി.സിദ്ധാർഥ് (31) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പി.ജി.വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ യുവഡോക്ടറുമാണെന്ന് അധികൃതർ അറിയിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.
ഒക്ടോബർ 1 മുതൽ റെയിൽവേയിൽ കർശന ടിക്കറ്റ് പരിശോധന; ഒറിജിനൽ ഐഡി നിർബന്ധം
ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒക്ടോബർ 1 മുതൽ 31 വരെ കർശന ടിക്കറ്റ് പരിശോധന നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. സെൻട്രൽ റെയിൽവേയുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധനാ ഡ്രൈവ്. ടിക്കറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിനൊപ്പം സംവരണ ക്വോട്ടകളുടെയും ഇളവുകളുടെയും ദുരുപയോഗം തടയുകയാണ് ലക്ഷ്യം. കൺസെഷൻ അല്ലെങ്കിൽ പ്രത്യേക സംവരണ ക്വോട്ട ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ അർഹത തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈവശം കരുതണം. ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം ഒക്ടോബർ 3, 4 തീയതികളിൽ
ബെംഗളൂരുവിലെ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 3, 4 തീയതികളിലായാണ് വിവിധ പരിപാടികൾ നടക്കുക. ഉദ്ഘാടനവും പൊതുസമ്മേളനവും കലാപരിപാടികളും തിരുവാതിരയും നൃത്തപരിപാടികളും സമ്മാനവിതരണവും ആഘോഷത്തിൻ്റെ ഭാഗമായി നടക്കും. ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 3ന് വൈകിട്ട് 4മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനപുര ഡി.സി.എസ് സിൽവർ ജൂബിലി ഹാളിൽ ‘സാഹിത്യ സായാഹ്നം’ സംഘടിപ്പിക്കും. കേന്ദ്ര സാഹിത്യ അക്കാദമി
ഏഷ്യൻ ഗെയിംസ് ബോക്സിങ്: ഫൈനലിൽ ഇടം നേടി ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ
ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിനയുടെ നേട്ടം. സെമിഫൈനലിൽ കസാഖിസ്ഥാൻ താരം നതാലി ബോഗ്ഡനോവയെ 3-2 എന്ന സ്കോറിനാണ് ലവ്‌ലിന പരാജയപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അൻസിബ ഹസൻ
സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടക്കുന്ന അന്വേഷണത്തിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കേസിൽ അന്വേഷണം ഏകപക്ഷീയമാണെന്നും ചിലരെ മനഃപൂർവം ഒഴിവാക്കിയെന്നുമാണ് അൻസിബയുടെ ആരോപണം. അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് കോടതി നിർദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് നടി ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ലക്ഷ്മിപ്രിയ, യുട്യൂബ് ചാനൽ ഉടമ, നടി ശ്വേത മേനോൻ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി
റിയാസ് ഹക്കിമിൻ്റെ പവർപാക്ക് പ്രോഗ്രാം ഒക്ടോബർ 4ന്
പ്രശസ്ത ഇമോഷണൽ സെയിൽസ് ലീഡർഷിപ്പ് കോച്ച് റിയാസ് ഹക്കിമിൻ്റെ നേതൃത്വത്തിൽ ‘LIMITLESS: From Stuck to Unstoppable’ പവർപാക്ക് പ്രോഗ്രാം ഒക്ടോബർ 4ന് ബെംഗളൂരുവിൽ നടക്കും. ദി ലളിത് അശോക് ഹോട്ടലിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി. കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനായി സംഘടിപ്പിച്ചുവരുന്ന ‘LIMITLESS by Riyas Hakkim’ പ്രോഗ്രാമിലൂടെ ആയിരത്തിലധികം പേരെ വ്യക്തിപരമായും പ്രൊഫഷണൽ തലത്തിലും മാറ്റത്തിലേക്ക് നയിച്ചതായി സംഘാടകർ അറിയിച്ചു. ബെംഗളൂരുവിൽ
സമൂഹത്തിൻ്റെ സ്പന്ദനമറിഞ്ഞ എംടി സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി
ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി എന്നും നിലനിൽക്കുന്നു എന്നതാണ് എം. ടി.യുടെ സിനിമകളെ എക്കാലത്തും പ്രസക്തമാക്കുന്നതെന്ന് റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി പറഞ്ഞു.“സർഗ്ഗാത്മകസാഹിത്യത്തിൻ്റെ തിളക്കവും ആഴത്തിലുള്ള സാമൂഹികബന്ധവും സമന്വയിപ്പിച്ച എം. ടി.യുടെ സിനിമകൾ, ഒരു വ്യക്തിയുടെ ദുരന്തം ആ സമൂഹത്തിൻ്റെ തന്നെ പ്രതിഫലനമാകുന്നത് എങ്ങനെയെന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.” തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ ‘കഥാപാത്രങ്ങളും സമൂഹവും എം.
ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് ലഭിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരുന്ന് കുഞ്ഞിന് നൽകുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായതായി കുടുംബം പറഞ്ഞു. 2024 ജൂണിൽ നിർമിച്ചതും രണ്ട് വർഷം കാലാവധിയുള്ളതുമായ