ബെംഗളൂരു സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ സംഘടിപ്പിക്കുന്ന ‘സുവർണോദയം 2025 നാളെ എസ് ജി പാളയയിലെ സെൻ്റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 8 മണിക്ക് പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശിങ്കാരിമേളം, സാംസ്കാരിക പരിപാടികൾ, കേരളസമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പൊതുയോഗം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
ഉച്ചക്കുശേഷം കൊച്ചിൻ ആർട്സ് അവതരിപ്പിക്കുന്ന നിയാസ് ബക്കർ ഷോ, മാനന്തവാടി രാഗതരംഗ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഓണാഘോഷത്തിൻ്റെ മുഖ്യആകർഷകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 94488 09851, 98862 46108, 83100 11616.