മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷത്തിൻ്റെ പ്രതീകാത്മക ഇംപീച്ച്മെന്റ്; നേതൃത്വം നൽകി ഖാർഗെ
India
1 min read
2.2k

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷത്തിൻ്റെ പ്രതീകാത്മക ഇംപീച്ച്മെന്റ്; നേതൃത്വം നൽകി ഖാർഗെ

ഒക്ടോബർ 31, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികൾ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളിലും സമീപകാല തിരഞ്ഞെടുപ്പുകളിലും ക്രമക്കേടുകൾ നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡൽഹിയിൽ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ നടപടികൾക്ക് അധ്യക്ഷത വഹിച്ചു. പാർലമെന്റിൻ്റെ യഥാർത്ഥ നടപടിക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതീകാത്മക വിചാരണ. പഴയ

Continue Reading
ചേറാനല്ലൂർ അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
Kerala
0 min read
2.3k

ചേറാനല്ലൂർ അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ഒക്ടോബർ 31, 2026
0

ചേറാനല്ലൂർ അപകടക്കേസിൽ പ്രതിയായ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയിൽ ഹാജരാകാനും കേസ് ഡയറി സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ നേരത്തെ സമർപ്പിച്ച അപേക്ഷയിൽ ഗുരുതരമായ പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് പ്രോസിക്യൂഷൻ പുതിയ അപ്പീൽ സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര്

Continue Reading
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘ക്ലിക്ക്’; പദ്ധതിയുടെ ക്യാപ്റ്റനായി മമ്മൂട്ടി
Kerala
1 min read
2.1k

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘ക്ലിക്ക്’; പദ്ധതിയുടെ ക്യാപ്റ്റനായി മമ്മൂട്ടി

ഒക്ടോബർ 31, 2026
0

സൈബർ കുറ്റകൃത്യങ്ങൾക്കും ഓൺലൈൻ ചൂഷണങ്ങൾക്കുമെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ പുതിയ പദ്ധതിയായ ‘ക്ലിക്ക്’ (CLICK) ആരംഭിച്ചു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നടൻ മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്റ്റനായി മന്ത്രി പ്രഖ്യാപിച്ചു. സമീപകാലത്ത് സൈബർ ബുള്ളിയിങ്ങിന് ഇരയായ വ്യക്തി കൂടിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവ്

Continue Reading
തേനി ജയിൽ ചാട്ടം: ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി വിജയ് സർക്കാർ
India
1 min read
2.2k

തേനി ജയിൽ ചാട്ടം: ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി വിജയ് സർക്കാർ

ഒക്ടോബർ 31, 2026
0

തേനി തേക്കിൻപട്ടി സബ് ജയിലിൽ 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി തമിഴ്നാട് സർക്കാർ. ജയിൽ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് എൻ. നാഗേശ്വരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നിർദേശപ്രകാരമാണ് നടപടി. ഒക്ടോബർ 26ന് രാത്രിയായിരുന്നു നാടകീയമായ ജയിൽ ചാട്ടം. അപസ്മാരം അഭിനയിച്ച് ജയിൽ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും തുടർന്ന് വാർഡന്മാരെ ആക്രമിച്ച് കീഴടക്കുകയും ചെയ്താണ് 17

Continue Reading
‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ അഞ്ച് ജില്ലകളിൽ മഴ ജാഗ്രത
Kerala
1 min read
2.5k

‘മുരാസു’ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ അഞ്ച് ജില്ലകളിൽ മഴ ജാഗ്രത

ഒക്ടോബർ 31, 2026
0

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലാകും അറിയപ്പെടുക. ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ള കാലാവസ്ഥാ പ്രതിഭാസത്തിൻ്റെ സ്വാധീനഫലമായി കേരളത്തിലും വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തമായ ന്യൂനമർദം തുടരുകയാണ്. അടുത്ത ആറു മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറാനും തുടർന്നുള്ള

Continue Reading
ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
India
0 min read
2.5k

ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

ഒക്ടോബർ 31, 2026
0

പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 59 വയസായിരുന്നു. മുംബൈയിലെ വസതിയിലെ ബാത്ത്റൂമിൽ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 30 രാത്രിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി നടന്ന അപകടം വീട്ടുകാർ അറിഞ്ഞത് ശനിയാഴ്ച രാവിലെയാണ്. സംഭവത്തിൽ വെർസോവ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1994ൽ സഞ്ജയ് ദത്തും ആദിത്യ പഞ്ചോളിയും പ്രധാന വേഷങ്ങളിലെത്തിയ ആതിഷ്: ഫീൽ ദി ഫയർ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത

Continue Reading
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതം; രണ്ട് വിദേശികൾ മരിച്ചു
Karnataka
0 min read
2.2k

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതം; രണ്ട് വിദേശികൾ മരിച്ചു

ഒക്ടോബർ 31, 2026
0

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ കോൺറാഡിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു. ജർമനി, സ്ലോവാക്യ സ്വദേശികളാണ് വെള്ളിയാഴ്ച (ഒക്ടോബർ 30) വൈകിട്ട് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഉൽസൂർ മേഖലയിലുള്ള ഹോട്ടലിൻ്റെ മൂന്നാം നിലയിലെ നീന്തൽക്കുളത്തിലായിരുന്നു സംഭവം. ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹോട്ടലിൽ താമസിച്ചിരുന്ന അമേരിക്കൻ പൗരനും നീന്തൽക്കുളത്തിലെ ജീവനക്കാരനും പരിക്കേറ്റു. ഇവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
ബെംഗളൂരുവിൽ നിര്യാതയായി
Obituary
1 min read
2.4k

ബെംഗളൂരുവിൽ നിര്യാതയായി

ഒക്ടോബർ 31, 2026
0

കോഴിക്കോട് സ്വദേശിനി മേരി സബിത (46) ബെംഗളൂരുവിൽ നിര്യാതയായി. കെ.ആർ.പുരം, ആനന്ദപുര രേവണ്ണ ലേഔട്ടിൽ ആയിരുന്നു താമസം. ഭർത്താവ്: ആന്റണി സജീത്ത്മക്കൾ: ആഞ്ചല പെട്രീഷ്യ, നതാലിയ. നാളെ രാവിലെ 10.30-ന് ടി.സി. പാളയയിലുള്ള സെന്റ് ആന്റണീസ് ഷ്രൈനിൽ വെച്ച് മരണാനന്തര വിശുദ്ധ കുർബാനയും പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. തുടർന്ന് സംസ്കാരം ജീവനഹള്ളിയിലെ കൽപള്ളി സെമിത്തേരിയിൽ നടക്കും.

Continue Reading
മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ; സേവനരംഗത്ത് രണ്ട് പതിറ്റാണ്ടിൻ്റെ കർമസാക്ഷ്യം
Association News
1 min read
2.3k

മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ; സേവനരംഗത്ത് രണ്ട് പതിറ്റാണ്ടിൻ്റെ കർമസാക്ഷ്യം

ഒക്ടോബർ 31, 2026
0

രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തുംവിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള മസ്ജിദുർ റഹ്മയുടെ നേതൃത്വത്തിൽ പ്രഥമ കുടുംബ സംഗമം നവംബർ 1ന് (നാളെ) കോൾസ് പാർക്ക് സഫീന ഗാർഡനിൽ സംഘടിപ്പിക്കും. ജാതി, മത, ഭാഷാ വേർതിരിവുകൾക്കതീതമായി നന്മയ്ക്കുവേണ്ടി കൈകോർത്ത ഈ സൗഹൃദങ്ങളെ പുതുക്കാനും പഴയ ഓർമകൾ പങ്കുവെക്കാനും പുതിയ തലമുറയ്ക്ക് കൂട്ടായ്മയുടെ മഹത്തായ മൂല്യങ്ങൾ പകർന്നുനൽകുന്ന വേദിയായി കുടുംബസംഗമം

Continue Reading
ചേരാനല്ലൂർ ബെൻസ് അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
0 min read
2.1k

ചേരാനല്ലൂർ ബെൻസ് അപകടം: 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ഒക്ടോബർ 31, 2026
0

ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയായ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജി പരിഗണിക്കുന്നതിനിടെ ഇന്നലെ പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലിൽ ഉൾപ്പെടുത്തിയതിനായിരുന്നു വിമർശനം. ജുവനൈൽ പ്രതിയുടെ തിരിച്ചറിയൽ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബവും

Continue Reading