കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം; നേതൃത്വം തോംസൺ ജോസിന്
കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും ഉയർന്ന തുകയുൾപ്പെട്ട കേസാണിത്. അന്വേഷണത്തിൻ്റെ ഭാഗമായി ആവശ്യമായ രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഇടപാടുകളായിരിക്കും പ്രത്യേക അന്വേഷണസംഘം ആദ്യം പരിശോധിക്കുക. ക്രമക്കേടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല: കെ.കെ. ശൈലജ
കേരളത്തിലെ സർക്കാർ ആശുപത്രികൾ സ്വകാര്യ മേഖലയിലേക്ക് പോകുമോയെന്ന ആശങ്കയുമായി മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിപ പ്രതിരോധത്തിനായി കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. കല്ലാച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശൈലജ. ടാസ്‌ക് ഫോഴ്‌സിൽ അംഗമായ ഐഎഎസ് ഉദ്യോഗസ്ഥന് ഉത്തരേന്ത്യയിലെ ബിജെപി നേതാക്കളുടെ ബിസിനസ് താൽപര്യങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അവർ ഉന്നയിച്ചു. സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ശൈലജ പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്ക്കുന്നതിനും ആരോഗ്യ
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കപ്പലിൽ 27 ഇന്ത്യക്കാർ
ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ വീണ്ടും ആക്രമണം. എം.ടി. ലൂയിസ് 1 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ 27 ഇന്ത്യക്കാരുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ കപ്പലിൻ്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായി. ഇതോടെ കപ്പലിൻ്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടു. എന്നാൽ ജീവനക്കാർ തന്നെ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പിന്നീട് കപ്പൽ യാത്ര പുനരാരംഭിച്ചു. ഫെബ്രുവരിയിൽ മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ്
സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോണിൻ്റെ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ആഘോഷവും നാളെ
കർണാടക രാജ്യോത്സവത്തിൻ്റെയും കേരളപ്പിറവിയുടെയും ഭാഗമായി സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. രാവിലെ ഒൻപതിന് ശാഖാ ചെയർമാൻ മധു മേനോൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കർണാടകത്തിൻ്റെയും കേരളത്തിൻ്റെയും പതാകകൾ ഉയർത്തും. സമാജത്തിൻ്റെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുക്കും. കോറമംഗലയിലെ ശാഖാ ഓഫീസിലാണ് പരിപാടികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അടൂർ രാധാകൃഷ്ണനുമായി 8310011616 എന്ന
2027 സീസണിൽ പുതിയ മുഖവുമായി മുംബൈ ഇന്ത്യൻസ്; നായകനായി രോഹിത് തിരിച്ചെത്തിയേക്കും
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമയെ വീണ്ടും കൊണ്ടുവരാൻ നീക്കമെന്ന് റിപ്പോർട്ട്. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മാറ്റി രോഹിത്തിന് ചുമതല നൽകാനാണ് ആലോചന. ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. ഹാർദിക്കിനെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ട്രേഡ് ചെയ്യാനുള്ള ചർച്ചകളും സജീവമാണ്. അതേസമയം, 2027 സീസണിന് മുന്നോടിയായി പരിശീലകസംഘത്തിലും മുംബൈ അഴിച്ചുപണി നടത്തി. മഹേല ജയവർധനെയ്ക്ക് പകരം കെയ്‌റൺ പൊള്ളാർഡ് മുഖ്യ പരിശീലകനാകും. മിച്ചൽ മക്ലനഗൻ
ബെംഗളൂരുവിൽ മാലിന്യശേഖരണ കരാറിൽ പ്രതിസന്ധി; ടെൻഡർ വ്യവസ്ഥകളിൽ ക്രമക്കേടെന്ന് കരാറുകാർ
ബെംഗളൂരുവിലെ മാലിന്യശേഖരണ സംവിധാനം പുതിയ ടെൻഡർ നടപടികളിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ടെൻഡറുകൾക്കിടയിലെ ഏകീകൃതമല്ലാത്ത നിബന്ധനകളും പ്രായോഗികമല്ലാത്ത പ്രവർത്തനലക്ഷ്യങ്ങളും നഗരത്തിലെ വിവിധ വാർഡുകളിലെ ദൈനംദിന മാലിന്യശേഖരണത്തെ ബാധിക്കുന്നതായി കരാറുകാർ ആരോപിക്കുന്നു. ചെറിയ ചരക്കുവാഹനങ്ങളുടെ ശേഷി സംബന്ധിച്ച കണക്കുകൾ തെറ്റായി അവതരിപ്പിച്ചാണ് ഉദ്യോഗസ്ഥർ ഉയർന്ന പ്രവർത്തനലക്ഷ്യങ്ങൾ നിശ്ചയിച്ചതെന്നാണ് കരാറുകാരുടെ ആരോപണം. 750 കിലോഗ്രാം ശേഷിയുള്ള മൂന്ന് ചക്ര വാഹനങ്ങൾക്കും 1,200 കിലോഗ്രാം ശേഷിയുള്ള നാല് ചക്ര വാഹനങ്ങൾക്കും ഓരോ
നാവിക് പരമ്പരയിലെ എൻ.വി.എസ്-03 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്-03 ഉപഗ്രഹം ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി-എഫ്18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹം ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്തി. നാവിഗേഷൻ സേവനങ്ങളുടെ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ പുതിയ ഉപഗ്രഹം സഹായിക്കും. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് വഴി സ്ഥാനനിർണയം, ദിശാനിർണയം, കൃത്യമായ സമയവിവരങ്ങൾ എന്നിവ ലഭ്യമാക്കാനാകും. പുതിയ തലമുറ ഉപഗ്രഹത്തിൽ
ജീവൻ രക്ഷാ ദൗത്യത്തിൽ വീണ്ടും കൈത്താങ്ങായി നമ്മ മെട്രോ; വൃക്കയെത്തിച്ചത് 37 മിനിറ്റിൽ
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് അടിയന്തര ചികിത്സയ്ക്കാവശ്യമായ മനുഷ്യവൃക്ക ലക്ഷ്യസ്ഥാനത്ത് സമയബന്ധിതമായി എത്തിക്കാൻ വീണ്ടും സഹായഹസ്തവുമായി നമ്മ മെട്രോ. കോലാറിലെ ജാലപ്പ ആശുപത്രിയിൽ നിന്ന് ബെംഗളൂരു നാഗർഭാവിയിലെ ഫോർട്ടിസ് ആശുപത്രിയിലേക്കുള്ള വൃക്കയുടെ യാത്രയ്ക്കാണ് മെട്രോ സഹായമായത്. ആശുപത്രിയിൽ നിന്ന് റോഡ് മാർഗം ബെന്നിഗനഹള്ളി മെട്രോ സ്റ്റേഷനിലെത്തിച്ച വൃക്കയുമായി മെഡിക്കൽ സംഘം ഉച്ചയ്ക്ക് 2.58ന് മെട്രോയിൽ യാത്ര ആരംഭിച്ചു. പർപ്പിൾ ലൈനിലൂടെ സഞ്ചരിച്ച ട്രെയിൻ 3.35ന് അത്തിഗുപ്പെ സ്റ്റേഷനിലെത്തി. വെറും 37 മിനിറ്റുകൊണ്ട്
ദീപാവലി തിരക്ക്: ബെംഗളൂരു-കണ്ണൂർ സ്പെഷൽ ട്രെയിൻ നവംബർ 7ന്
ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. എസ്എംവിടി ബെംഗളൂരു–കണ്ണൂർ സ്പെഷൽ (06545) നവംബർ ഏഴിന് രാത്രി 12.05ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂരിലെത്തും. മടക്കയാത്രയിൽ കണ്ണൂരിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റ് വരെയാണ് സർവീസ്. കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് സ്പെഷൽ (06546) ശനിയാഴ്ച വൈകിട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 9.45ന് കന്റോൺമെന്റിലെത്തും.
2047ഓടെ കർണാടകയിൽ വൈദ്യുതി ആവശ്യം 50,000 മെഗാവാട്ട് വരെ ഉയരും
സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകത ഓരോ വർഷവും 10 മുതൽ 12 ശതമാനം വരെ വർധിക്കുന്നതായി പദ്ധതി പുറത്തിറക്കവെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. 2047ഓടെ കർണാടകയുടെ വൈദ്യുതി ആവശ്യം 40,000 മുതൽ 50,000 മെഗാവാട്ട് വരെ ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഈ ആവശ്യം നിറവേറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സൗരോർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനാണ് മുൻഗണന. കർഷകരുടെ ഭൂമി പാട്ടത്തിനെടുത്ത് പാവഗഡയിൽ വലിയ സൗരോർജ നിലയം സ്ഥാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഉടമസ്ഥാവകാശം