ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമയെ വീണ്ടും കൊണ്ടുവരാൻ നീക്കമെന്ന് റിപ്പോർട്ട്. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മാറ്റി രോഹിത്തിന് ചുമതല നൽകാനാണ് ആലോചന. ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഹാർദിക്കിനെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് ട്രേഡ് ചെയ്യാനുള്ള ചർച്ചകളും സജീവമാണ്. അതേസമയം, 2027 സീസണിന് മുന്നോടിയായി പരിശീലകസംഘത്തിലും മുംബൈ അഴിച്ചുപണി നടത്തി. മഹേല ജയവർധനെയ്ക്ക് പകരം കെയ്റൺ പൊള്ളാർഡ് മുഖ്യ പരിശീലകനാകും. മിച്ചൽ മക്ലനഗൻ ബൗളിങ് പരിശീലകനായും റോബിൻ ഉത്തപ്പ ബാറ്റിങ് പരിശീലകനായും ടി. ദിലീപ് ഫീൽഡിങ് പരിശീലകനായും ചുമതലയേൽക്കും.