കർണാടക രാജ്യോത്സവത്തിൻ്റെയും കേരളപ്പിറവിയുടെയും ഭാഗമായി സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
രാവിലെ ഒൻപതിന് ശാഖാ ചെയർമാൻ മധു മേനോൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കർണാടകത്തിൻ്റെയും കേരളത്തിൻ്റെയും പതാകകൾ ഉയർത്തും. സമാജത്തിൻ്റെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുക്കും.
കോറമംഗലയിലെ ശാഖാ ഓഫീസിലാണ് പരിപാടികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ അടൂർ രാധാകൃഷ്ണനുമായി 8310011616 എന്ന നമ്പറിൽ ബന്ധപ്പെടാം.