ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.
എസ്എംവിടി ബെംഗളൂരു–കണ്ണൂർ സ്പെഷൽ (06545) നവംബർ ഏഴിന് രാത്രി 12.05ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂരിലെത്തും. മടക്കയാത്രയിൽ കണ്ണൂരിൽ നിന്ന് ബെംഗളൂരു കന്റോൺമെന്റ് വരെയാണ് സർവീസ്.
കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് സ്പെഷൽ (06546) ശനിയാഴ്ച വൈകിട്ട് 6.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 9.45ന് കന്റോൺമെന്റിലെത്തും.
വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
ഒരു സെക്കൻഡ് എസി, മൂന്ന് തേർഡ് എസി, എട്ട് സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ ഉൾപ്പെടുന്നതാണ് പ്രത്യേക ട്രെയിൻ.