കേരളപ്പിറവി ദിനത്തിൻ്റെയും കന്നഡ രാജ്യോത്സവത്തിൻ്റെയും ഭാഗമായി മഹാവീർ ലേഔട്ടിൽ സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു. നവംബർ 1ന് (ഇന്ന്) രാവിലെ 8.30ന് ജിഗനി യുവധാര വെൽഫെയർ അസോസിയേഷനും മഹാവീർ അസോസിയേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

ഇരു സംസ്ഥാനങ്ങളുടെയും സാംസ്കാരിക പൈതൃകവും ഐക്യവും വിളിച്ചോതുന്ന ആഘോഷത്തിൽ നിരവധിപേർ പങ്കെടുക്കും. ജിഗനി യുവധാര വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് അരുൺ കുമാറിൻ്റെയും സെക്രട്ടറി ബിജിമോൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Related Posts