ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് 2,600 പ്രത്യേക ബസ് സർവീസുകൾ നടത്താൻ കർണാടക ആർടിസി (കെഎസ്ആർടിസി) തീരുമാനിച്ചു. നവംബർ 7 മുതൽ 11 വരെ കർണാടകയിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ബസുകൾ സർവീസ് നടത്തും.
ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ് ടെർമിനൽ, കെംപെഗൗഡ ബസ് ടെർമിനൽ (മജസ്റ്റിക്), ശാന്തിനഗർ, യശ്വന്ത്പുര, ജയനഗർ, മല്ലേശ്വരം, ഇലക്ട്രോണിക് സിറ്റി, ടിൻ ഫാക്ടറി, അത്തിബലെ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നായിരിക്കും ബസുകൾ പുറപ്പെടുക. യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ksrtc.in വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.