കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ ഒന്ന് മുതൽ നാല് വരെ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനുമാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. രണ്ടാം തീയതി ഇടുക്കി, പാലക്കാട്, മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂ മലപ്പുറം, വയനാട് ജില്ലകളിലുംർ ജില്ലകളിലും മുന്നറിയിപ്പുണ്ട്. നവംബർ നാലിന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിക്കുകയാണ്. അടുത്ത ആറു മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ.

ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ഇന്ത്യ നിർദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് നവംബർ രണ്ടിന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്താനാണ് സാധ്യത. ഈ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കേരളത്തിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

Related Posts