അക്വാലൈൻ (മുംബൈ)എന്നറിയപ്പെടുന്ന മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നു. മുംബൈ നഗരവീഥികളെ കോർത്തിണക്കുന്ന ആദ്യ മെട്രോയാണിത്. പൂർണമായും ഭൂഗർഭ പാതയിലൂടെയുള്ള ഈ ഇടനാഴി പരമ്പരാഗത ഗതാഗത മാർഗങ്ങൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

വടക്കൻ മുംബൈയിലെ ആരേയുമായി ദക്ഷിണ മുംബൈയിലെ കഫ്‌ പരേഡിനെ ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റർ ദൈർഘ്യമുള്ള പൂർണമായും ഭൂഗർഭ മെട്രോ ഇടനാഴിയാണിത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകാനാണ് പാത ലക്ഷ്യമിടുന്നത്.

Related Posts