റോട്ടറി ബാംഗ്ലൂർ ഐ.ടി കോറിഡോർ (ആർ.ബി.ഐ.ടി.സി) 18-ാമത് ബംഗളൂരു മിഡ്നൈറ്റ് മാരത്തൺ സംഘടിപ്പിച്ചു. ഇന്ത്യൻ സായുധ സേന കായികതാരങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം പേർ പങ്കെടുത്തു.
വൈറ്റ്ഫീൽഡിലെ കെ.ടി.പി.ഒയിൽ നടന്ന മാരത്തണിൽ ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 31.6 കെ, 10 കെ, 5 കെ ടൈംഡ്, ബി.കെ 5 കെ ഫൺ റൺ എന്നീ വിഭാഗത്തിൽ മത്സരം നടന്നു.

മഹാദേവപുര നിയോജകമണ്ഡലം എം.എൽ.എ മഞ്ജുള ലിംബാവലി, കർണാടക & കേരള സബ് ഏരിയ ജനറൽ ഓഫിസർ മേജർ ജനറൽ വി.ടി.മാത്യു എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. 5 കെ ഫൺ റണ്ണിൽ 18ലധികം അംഗ പരിമിതർ പങ്കെടുത്തു. ഫുൾ മാരത്തൺ പുരുഷ വിഭാഗം – നരേഷ് ഥാപ്പ, വനിത വിഭാഗം – ബിജോയ് ബർമൻ, 31.6 കിലോമീറ്റർ പുരുഷ വിഭാഗം – പരാജി ഗെയ്ക്ക് വാദ്, വനിത വിഭാഗം – ദേവാംഗി പുരകയസ്‌ത, ഹാഫ് മാരത്തൺ പുരുഷ വിഭാഗം – ശിവം സിംഗ് യാദവ്, വനിത വിഭാഗം – നീതു കുമാരി, 10 കിലോമീറ്റർ പുരുഷ വിഭാഗം – സുനിൽ ജോലിയ, വനിത വിഭാഗം – ആരാധന കുമാരി എന്നിവർ സ്വർണം നേടി.

Related Posts