അതിജീവിതക്കെതിരായ കേസിലെ കോടതി വിധിയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അടൂർ പ്രകാശിന്‍റെ വാക്കുകളിലൂടെ കോൺഗ്രസിൻ്റെയും സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്.

ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

Related Posts