ആമസോണ്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് ഓഫീസ് ബെംഗളൂരുവില്‍ തുറന്നു. കര്‍ണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ എം.ബി. പാട്ടീല്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്‌തു. 11 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 12 നിലകളുള്ളതാണ് ഈ ക്യാമ്പസ്.

വിവിധ മേഖലകളില്‍ 7,000ത്തിലധികം ജീവനക്കാര്‍ക്ക് ഈ ക്യാമ്പസ് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം കെംപഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യന്നത്.

പഠനം, സൗകര്യപ്രദമായ ജോലി സാഹചര്യങ്ങള്‍, ജീവനക്കാരുടെ ക്ഷേമം എന്നിവ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്‌തതാണ് ഈ പുതിയ ക്യാമ്പസ്. ഇന്ത്യയിലെ തുടര്‍ച്ചയായ നിക്ഷേപങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയും. കമ്പനി ഇതിനകം ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2030-ഓടെ 35 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Posts