ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്‍റെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്വാഭാവിക മരണമാണെന്നാണ് പോലീസിന്‍റെ നിഗമനം. നരേന്ദ്രയെ കാറിനുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു കാണപ്പെട്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Related Posts