കേരളത്തിൽ ചൂട് കൂടുന്നു. 3 പേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് സൂര്യാതപമേറ്റത്.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈൻ എന്ന 44 കാരന് സൂര്യാതപമേറ്റു. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് കഴുത്തിലും വലത് കയ്യിലും ആണ് സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഉച്ചയ്ക്കാണ് സൂര്യാതപമേറ്റത്.

Related Posts