പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച നാല്പത് ധീരജവാന്മാരുടെ ഓർമ്മയിലാണ് രാജ്യം. പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ആറു വർഷം.
ജമ്മു കാശ്മീരിലെ പുൽവാമയിൽ 2019 ഫെബ്രുവരി 14 നാണ് സി.ആർ.പി.എഫ്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് 350 കിലോഗ്രാം സ്ഫോടക വസ്തുനിറച്ച കാർ ഓടിച്ചുകയറ്റുകയായിരുന്നു.
12 ദിവസത്തിനുശേഷം നിയന്ത്രണ രേഖകടന്ന് പാകിസ്താനിലെ ബാലക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തുകയുണ്ടായി. ജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കുകയും രാജ്യത്തോടുള്ള അചഞ്ചലമായ സമർപ്പണത്തെ ഓർക്കുകയും ചെയ്തു.
ജവാന്മാരുടെ ധീരതയും രാജ്യത്തോടുള്ള കടമയും തലമുറകൾക്ക് പ്രചോദനമായി തുടരുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.