ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് മൈക്രോസോഫ്റ്റ് മേധാവിയുടെ പ്രഖ്യാപനം. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.
എഐ സാങ്കേതികവിദ്യയ്ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ എഐ അവസരങ്ങളെക്കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യ നദേല്ല എക്സിലൂടെ നന്ദിയും പറഞ്ഞു.