തമിഴ്‌നാട് തേനി ബൈപ്പാസിൽ വെച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരനടക്കം മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ തേനി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

ഇതിൽ അഞ്ചു പേരുടെ നില ഗുതരമാണ്. ഹൊസൂർ സ്വദേശികളായ നാഗരാജ്, ഗണേശ്, സൂര്യ, കൃഷ്ണഗിരി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ തേനി ബൈപ്പാസിലായിരുന്നു അപകടം. അപകടത്തിൽ വാനിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്

Related Posts