ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയിനെ തെരഞ്ഞെടുത്തു. ഇന്ന് മഹാബലിപുരത്ത് നടന്ന ടിവികെയുടെ ജനറൽ കൗൺസിലാണ് വിജയിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. ഇതോടെ 2026ൽ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ആരോപണവുമായി വിജയ് രംഗത്തെത്തി.

‘കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100 ശതമാനം വിജയം നമുക്കൊപ്പമാണ്’ വിജയ് പറഞ്ഞു. ജനറൽ കൗൺസിലിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം.

Related Posts