തമിഴ്‌നാട് ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 13 വയസുകാരി മരിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജിനടുത്തു ഉണ്ടായ അപകടത്തില്‍ കൊട്ടേക്കാട്ടെ ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. ബന്ധുവിനൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള ബന്ധുവിനെ കാണാന്‍ ബൈക്കില്‍ പോകവെയാണ് അപകടം.
ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.