പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം ഡൊണാള്‍ഡ് ട്രംപും ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പങ്കുവെച്ചു.

ഫ്രാന്‍സില്‍ ഫെബ്രുവരി 10-12 തീയതികളില്‍ നടക്കുന്ന എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഇന്ത്യക്കാണ് ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനം. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ചർച്ച നടത്തിയ ശേഷം മാർസേയ് നഗരത്തിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

‘എന്റെ സുഹൃത്തായ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിൻ്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്‌ചയാണിത്.

ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാൻ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിൻ്റെ മികച്ച ഭാവിക്കായും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കും’, മോദി യു.എസ് സന്ദർശനത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്ത‌താവനയിൽ പറയുന്നു.

Related Posts