കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും പക്ഷെ, നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുവെച്ച് കൊടുക്കാനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം രാജ്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഡൽഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാൽ, ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും ‘മോദി’ ‘മോദി’ എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മളിപ്പോൾ 2025-ൽ എത്തിനിൽക്കുന്നു. അതായത് 21-ാം നൂറ്റാണ്ടിൻ്റെ 25 വർഷം പിന്നിട്ടുവെന്നും അടുത്ത 25 വർഷം ഇന്ത്യയുടെയും ഡൽഹിയുടേയും ഭാവിയെ സംബന്ധിച്ച് നിർണായകമാണെന്നും മോദി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ഇടപെടാൻ കഴിയുന്ന കാര്യത്തിലെല്ലാം വികസനം നടപ്പിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു

Related Posts