ചൈനയിൽ പടരുന്ന വൈറൽ പനിയുടെയും ന്യുമോണിയയുടെയും വലിയ വ്യാപനമുണ്ടാകുന്നുവെന്ന പ്രചാരണങ്ങളിൽ ആശങ്കവേണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേഗത്തിൽ പടരുന്ന വൈറസുകളൊന്നും ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ലെന്നും ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്ത പനിയും ശ്വാസകോശ രോഗങ്ങളും സംബന്ധിച്ച വാർത്തകൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അവരെയും നിരീക്ഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഗർഭിണികളടക്കമുള്ളവർ മാസ്ക് വയ്ക്കുന്നത് അഭികാമ്യം എന്നും മന്ത്രി പറഞ്ഞു.

Related Posts