തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാൻ സാ​ധി​ക്കു​ന്ന ‘നേ​റ്റി​വി​റ്റി കാ​ർ​ഡ്’ ബി​ൽ നി​യ​മ​സ​ഭയിൽ പാ​സാ​ക്കി. കേരളത്തിലെ പൗരന്മാർക്ക് ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​യാണിത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നിമിഷമാണിതെന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പറഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ഇന്ന് ബി​ൽ പാ​സാ​ക്കി​യ​ത്. പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ മേൽവിലാസം തെ​ളി​യി​ക്കു​ന്ന​തി​ന് നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നുമാ​ണ് ഈ ​നി​യ​മം ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​ർ​ക്കോ, അ​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​ർ​ക്കോ ഈ ​കാ​ർ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്.

ജോ​ലി​യാ​വ​ശ്യം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് താ​മ​സി​ക്കു​മ്പോ​ൾ ജ​നി​ച്ച കു​ട്ടി​ക​ൾ​ക്കും ഈ ​കാ​ർ​ഡ് ല​ഭി​ക്കും. എ​ന്നാ​ൽ വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. നി​ല​വി​ലു​ള്ള നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് സ​മാ​ന​മാ​യി, ഫോ​ട്ടോ പ​തി​പ്പി​ച്ച സ്ഥി​ര​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ണി​ത്. നേ​റ്റി​വി​റ്റി കാ​ർ​ഡ് ബി​ല്ലി​നൊ​പ്പം അ​ബ്കാ​രി ഭേ​ദ​ഗ​തി ബി​ല്ലും മ​റ്റ് 9 പ്ര​ധാ​ന ബി​ല്ലു​ക​ളും നി​യ​മ​സ​ഭ പാ​സാ​ക്കി​യി​ട്ടു​ണ്ട്.

Related Posts