വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൊട്ടിക്കലാശം നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കും.

സംസ്ഥാനത്തുടനീളം ഗ്രാമപഞ്ചായത്തിൽ 28,288 പേരും ബ്ലോക്ക് പഞ്ചായത്തിൽ 3,742 പേരും ജില്ലാ പഞ്ചായത്തിൽ 681 പേരും മുനിസിപ്പാലിറ്റികളിൽ 5,551 പേരും കോർപ്പറേഷനുകളിൽ 751 പേരും ഉൾപ്പെടെ ആയിരങ്ങളാണ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്.

Related Posts